ഓസ്ട്രേലിയൻ യുവ സെന്റർ ബാക്ക് ജോർദാൻ എൽസെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ടുകൾ.എ ലീഗ് ക്ലബ്ബായ അഡ്ലെയ്ഡ് യുണൈറ്റഡിന്റെ താരമായ ഈ 26 കാരൻ ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വർഷത്തെ കരാറിൽ എത്തുമെന്നാണ് വാർത്തകൾ. ഏകദേശം 5 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ മാർക്കറ്റ് വാല്യൂ.
കഴിഞ്ഞ 7 വർഷമായി അഡ്ലെയ്ഡ് യുണൈറ്റഡിന്റെ താരമാണ് ജോർദാൻ. അവർക്കായി 106 മത്സരങ്ങൾ കളിച്ചിട്ടുള്ള ഇദ്ദേഹം 5 ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.അഡ്ലെയ്ഡ് യൂണൈറ്റഡിനോടപ്പം 2015-16 എ ലീഗും കഴിഞ്ഞ രണ്ടു സീസണിൽ ഓസ്ട്രേലിയൻ കപ്പും ഇദ്ദേഹം നേടിയിട്ടുണ്ട്.
ജോർദാൻ എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ ക്വാട്ടയിലേക്കുള്ള താരവുമാകും. ഇതിനകം കേരള ബ്ലാസ്റ്റേഴ്സ് വിസെന്റെ ഗോമസ് , ഫകുണ്ടോ പെരേര, സിഡോഞ്ച, കോസ്റ്റ നാമോയിനേസു, ഗാരി ഹൂപ്പർ എന്നിവരുടെ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
