ക്രിവെല്ലാരോക്ക് ചെന്നൈയിനിൽ പുതിയ കരാർ

ക്രിവെല്ലാരോക്ക് ചെന്നൈയിനിൽ പുതിയ കരാർ

മുൻ ഐ എസ് എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ് സി അവരുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ റാഫേൽ ക്രിവെല്ലാരോയുടെ കരാർ കരാർ പുതുക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തി.മൾട്ടി ഇയർ കരാർ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

ആരാധകരുടെ പ്രിയ താരമായ  ക്രിവെല്ലാരോ അവസാന രണ്ടു സീസണുകളിലായി ചെന്നൈയിൻ എഫ് സി ക്കൊപ്പം ഉണ്ട്.ആദ്യ സീസണിൽ തകർത്തു കളിച്ച ക്രിവെല്ലാരോ ചെന്നൈയിന്റെ ഫൈനലിലേക്കുള്ള കുതിപ്പിൽ പ്രധാന പങ്കുവഹിച്ചിരുന്നു.എന്നാൽ പരിക്ക് കാരണം ക്ലബ്ബ് ക്യാപ്റ്റൻ കൂടി ആയ ക്രിവെല്ലാരോയ്ക്ക് കഴിഞ്ഞ സീസൺ അവസാന ഘട്ടം നഷ്ടമായിരുന്നു.ഐ എസ് എല്ലിൽ ക്ലബ്ബിനൊപ്പം ഇതുവരെ 9 ഗോളുകളും 8 അസിസ്റ്റും താരം നേടിയിട്ടുണ്ട് .

ടെലിഗ്രാം ലിങ്ക് :
https://t.me/football_lokam

©ഫുട്ബോൾ ലോകം

Siyad

Sports and tech enthusiast

Post a Comment

Previous Post Next Post

ലാലിഗ

Right Click Block