ലൂകാസ് ഗിക്കിവിക്സ് ചെന്നൈയിൻ എഫ്.സിയിൽ

വരും സീസണ്‍ ഐ എസ് എല്ലില്‍ തങ്ങളുടെ മുന്നേറ്റ നിരയെ ഭരിക്കാന്‍ പോളിഷ് ഫോർവേഡ് ലൂകാസ് ഗിക്കിവിക്സിനെ ടീമിലെത്തിച്ച് ചെന്നൈയിൻ എഫ് സി.അല്പം മുന്‍പാണ് മുപ്പത്തിമൂന്നുകാരനായ ലൂകാസിനെ സ്വന്തമാക്കിയ വിവരം ചെന്നൈയിൻ എഫ് സി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഒരു വർഷത്തേക്കാണ് കരാർ.

ഈസ്റ്റ്‌ റിഫ്ഫാ എന്ന ബെഹ്റെയ്ൻ ക്ലബ്ബിലാണ് ലൂകാസ് ഒടുവിൽ ബൂട്ട് കെട്ടിയത്.പോളിഷ് ക്ലബ്ബുകളിൽ കളിച്ച് തുടങ്ങിയ ലൂകാസ് ജോർദാൻ, റൊമാനിയ, സൗദി അറേബ്യ, തായ്‌ലൻഡ്, ബൽഗേറിയ, സൈപ്രസ്, കസാഖിസ്ഥാൻ എന്നീ രാജ്യങ്ങളിലും കളിച്ചിട്ടുണ്ട്.ഇതുവരെ 200 ലധികം മത്സരങ്ങൾ കളിച്ച താരം 49 ഗോളുകളും 21 അസ്സിസ്റ്റുകളും നേടിയിട്ടുണ്ട്.യൂറോപ്പ ലീഗിലും ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളിലും ആയി 12 മത്സരങ്ങളുടെ പരിചയവും ലൂകാസിനുണ്ട്.
Siyad

Sports and tech enthusiast

Post a Comment

Previous Post Next Post

ലാലിഗ

Right Click Block