ഗോൾഡൻ ഷൂ പുരസ്‌കാരം ഏറ്റുവാങ്ങി ലെവൻഡോസ്കി

2021ലെ യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്‌കാരം ഏറ്റുവാങ്ങി ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ടോ ലെവൻഡോസ്കി.ജർമനിയിൽ വെച്ച് നടന്ന ചടങ്ങിലാണ് പോളിഷ് താരത്തിന് പുരസ്‌കാരം നൽകിയത്.

യൂറോപ്പിലെ ടോപ്പ് 5 ലീഗുകളിൽ നിന്നും ഏറ്റവും അധികം ഗോളുകൾ നേടുന്ന താരത്തിനാണ് ഗോൾഡൻ ഷൂ പുരസ്‌കാരം നൽകുന്നത്.കഴിഞ്ഞ സീസണിൽ 29 ബുണ്ടസ്ലിഗ മത്സരങ്ങളിൽ നിന്നായി 41 ഗോളുകളാണ് ലെവൻഡോസ്കി അടിച്ചുകൂട്ടിയത്.അടുത്തിടെയുള്ള ജർമൻ ക്ലബ്ബിന്റെ യുറോപ്യൻ ആധിപത്യത്തിന് പിന്നിൽ ലെവൻഡോസ്കിയുടെ ബൂട്ടുകൾ വഹിച്ച പങ്ക് വളരെ വലുതാണ്.
Siyad

Sports and tech enthusiast

Post a Comment

Previous Post Next Post

ലാലിഗ

Right Click Block