Photo: ISL / Khel Now
ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരവാരത്തിലെ മികച്ച ഇലവൻ പുറത്തുവന്നു. ബെംഗളൂരു എഫ്സിയുടെ ബോർജ മാർട്ടിനെസും പഞ്ചാബ് എഫ്സിയുടെ റാഫേൽ മെസ്സി ബൗളിയുമാണ് പട്ടികയിൽ മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ജെയിംസ് ബോൾട്ടണും ആന്ദ്രെ ഗ്രീനും ഇലവനിൽ ഇടം നേടി.
സ്പോർട്ടിങ് ക്ലബ് ഡൽഹിക്കെതിരെ ഇരട്ടഗോളും അഞ്ച് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത പ്രകടനമാണ് ബോർജയെ ആദ്യ വാരത്തിലെ താരമാക്കിയത്. ഒഡീഷക്കെതിരെ മത്സരത്തിലെ ആദ്യത്തെയും അവസാനത്തെയും കിക്കുകളിൽ ഗോൾ നേടി ഇരട്ടഗോളുമായി പഞ്ചാബിന് ജയം സമ്മാനിച്ച മെസ്സി ബൗളി മുന്നേറ്റനിരയെ നയിക്കുന്നു.
ഗോൾകീപ്പറായി നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ ഗുർമീത് സിങ് ഇടം നേടി. പ്രതിരോധത്തിൽ ആകാശ് സാങ്വാൻ, മുഹമ്മദ് ഉവൈസ്, ജെയിംസ് ബോൾട്ടൺ, നംഗ്യാൽ ഭൂട്ടിയ എന്നിവരും മധ്യനിരയിൽ പ്രചിത് ഗാവോങ്കർ, പുയിറ്റെയ, ആന്ദ്രെ ഗ്രീൻ, ബോർജ എന്നിവരും ചെന്നൈയിന്റെ ഇർഫാൻ യാദ്വാദും ഇലവനിലുണ്ട്.
ആദ്യ വാരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ഇന്റർ കാശിക്കെതിരെ ക്ലീൻ ഷീറ്റോടെ നേടിയ ജയത്തിൽ ബോൾട്ടണിന്റെ പ്രതിരോധവും അവസാന നിമിഷ ഗോൾ നേടിയ ഗ്രീനിന്റെ പ്രകടനവുമാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഇടം നേടിക്കൊടുത്തത്.
