ബുണ്ടസ്‌ലീഗ ഇന്ന് തുടങ്ങും ബയേൺ ഇന്ന് കളത്തിൽ

ബുണ്ടസ്‌ലീഗ 2020/21 സീസൺ ഇന്നാരംഭിക്കും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമായ ബയേൺ മ്യൂണിക് ഷാൽക്കയെ നേരിടും. ബയേണിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. കാണികളെ അനുവദിക്കുമെന്ന് ബയേൺ ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് അടച്ചിട്ട സ്റ്റേഡിയത്തിൽ തന്നെ നടത്താമെന്ന് തീരുമാനിച്ചു.

ഉഗ്രൻ ഫോമിലുള്ള ബയേണിനോട്‌ ഒരു സമനിലയെങ്കിലും നേടുക എന്നതായിരിക്കും ഷാൽക്കെയുടെ ലക്ഷ്യം. തുടർച്ചയായ 9ആം കിരീടം എന്ന ലക്ഷ്യവുമായാണ് ബയേൺ  ഇറങ്ങുന്നത്.

 Bundesliga
Bayern Munich vs Schalke
 12:00 ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം

0 Comments