പിഎസ്‌ജിയിൽ ആറ് താരങ്ങൾക്ക് കോവിഡ് സ്ഥീതീകരിച്ച സാഹചര്യത്തിൽ ടീമിന്റെ മത്സരങ്ങൾ മാറ്റിവച്ചേക്കും.ബ്രസീലിയൻ സൂപ്പർ താരം നെയ്മറിനു പുറമെ മാർകക്വിഞ്ഞോസ്,
അർജന്റീനിയൻ താരങ്ങളായ താരം എയ്ഞ്ചൽ ഡി മരിയ, ലീന്ദ്രോ പെരെഡസ് മൗറോ ഇകാഡി, എന്നിവർക്കും ഗോൾ കീപ്പർ കെയ്‌ലർ നവാസ് എന്നിവർക്കാണ് കോവിഡ് പോസിറ്റീവ് ആയത്.
ഇവർ ആറ് പേരും ഇബിസ ദ്വീപിൽ വെക്കേഷനിലായിരുന്നു അവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. ഇവരുടെ കൂടെ ഉണ്ടായിരുന്ന ആന്ദ്രേ ഹെരേരക്ക് രോഗം ബാധിച്ചതായി അറിവില്ല.
ഫ്രഞ്ച് ഫെഡറേഷന്റെ നിയമമനുസരിച്ച് ഒരു ടീമിൽ മൂന്നിൽ കൂടുതൽ പ്ലേയേഴ്‌സിന് കോവിഡ് സ്ഥീതീകരിച്ചാൽ ആ ടീമിന്റെ മത്സരങ്ങൾ മാറ്റിവെക്കും.
0 Comments