ഇൻസാഗി ഇന്റർമിലാൻ പരിശീലകനാകും


 അന്റോണിയോ കോണ്ടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ, ഇന്റർ മിലാൻ പുതിയ പരിശീലകനായി മുൻ ലാസിയോ പരിശീലകൻ സിമിയോണെ ഇൻസാഗിയെ നിയമിച്ചു. ഇൻസാഗിയും ഇന്ററുമായി കരാർ ധാരണയിൽ എത്തിയതായും ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും എന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രണ്ടു വര്‍ഷത്തെ കരാര്‍ ആണ് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ ഇന്‍സാഗിക്ക് ഓഫര്‍ ചെയ്തിരിക്കുന്നത് . ലാസിയോയില്‍ മുമ്പ് കളിച്ചിട്ടുള്ള ഇന്‍സാ​ഗി 2016-ലാണ് ലാസിയോയുടെ പരിശീലകനാകുന്നത് . ഒരു കോപ്പാ ഇറ്റാലിയ, രണ്ട് സൂപ്പര്‍കോപ്പ ഇറ്റാലിയാന കിരീടങ്ങള്‍ ഇന്‍സാ​ഗി ലാസിയോക്ക് നേടി കൊടുത്തിരുന്നു.

0 Comments