നിർണായക മത്സരത്തിൽ ഡൽഹി എഫ്.സിയോട് തോറ്റു കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറണ്ട് കപ്പിൽ നിന്നും പുറത്തായി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡൽഹിയുടെ വിജയം. ഇന്ന് ഗ്രൗണ്ടിന്റെ മോശം അവസ്ഥ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായി. പിച്ച് നിറയെ ചളി ആയതിനാൽ ഇരു ടീമുകൾക്കും കളിയിൽ താളം കണ്ടെത്താൻ ആയിരുന്നില്ല.
രണ്ടാം പകുതിയിൽ ട്രിനിഡാഡിയൻ താരം വില്ലിസ് പ്ലാസ ആണ് ഡൽഹിയുടെ വിജയ ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് നിരവധി സുവർണ്ണാവസരങ്ങൾ ലഭിച്ചുവെങ്കിലും ലക്ഷ്യത്തിൽ എത്തിക്കാൻ അയില്ല. ഗ്രൂപ്പ് മത്സരങ്ങളിൽ ആകെ മൂന്ന് പോയിന്റാണ് കേരള ബ്ലാസ്റ്റേഴ്‌സിന് നേടാനായത്. 7 പോയിന്റുമായി ബെംഗളൂരുവും 4 പോയിന്റുമായി ഡൽഹിയും ഗ്രൂപ്പ് സിയിൽ നിന്ന് ക്വാർട്ടറിലേക്ക് കടന്നു.
ഫുൾ ടൈം
Related Article
💛കേരള ബ്ലാസ്റ്റേഴ്‌സ് -0
💙ഡൽഹി എഫ്.സി -1
⚽️W. Plaza 53'
0 Comments