ആഴ്സനലിൻ്റെ അർമേനിയൻ താരം ഹെൻറിക്ക് മഖിത്യാരൻ റോമയിൽ ചേർന്നു.ഫ്രീ ട്രാൻസ്ഫറിലാണ് 31കാരൻ റോമയിൽ എത്തുന്നത്.കഴിഞ്ഞ സീസണിൽ താരം ലോണടിസ്ഥാനത്തിൽ റോമയ്ക്കായി കളിച്ചിരുന്നു.താരവുമായി ഉണ്ടായ കരാർ ആഴ്സനലും മഖിത്യാരനും പരസ്പര ധാരണയിൽ റദ്ദാക്കിയതിനെ തുടർന്നാണ് താരം റോമയുമായി സ്ഥിരകരാറിൽ എത്തിയത്.അറ്റാക്കിങ്ങ് മിഡ്ഫീൽഡറായ താരം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയും കളിച്ചിട്ടുണ്ട്.ആഴ്സനലിനായി 59 കളികളിൽ നിന്ന് 9 ഗോളുകളും 13 അസിസ്റ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.
Tags:
Transfer
