യൂറോപ്പിലെ പ്രധാന ലീഗുകളിൽ ഒന്നായ സ്പാനിഷ് ലാലീഗയുടെ സംപ്രേക്ഷണവകാശം സ്വന്തമാക്കി സോണി സ്പോർട്സ് നെറ്റ്‌വർക്ക്.
കഴിഞ്ഞ സീസണിൽ സംപ്രേക്ഷണം ഒഫീഷ്യൽ ലാലിഗ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു അത് മൂലം കളികാണാൻ ആളുകൾക്ക് ബുദ്ധിമുട്ടായിരുന്നു
കഴിഞ്ഞ രണ്ടു സീസണുകളിൽ കളിയുടെ സംപ്രേക്ഷണം ഇന്ത്യയിൽ ഇല്ലായിരുന്നു
അതുകൊണ്ട് തന്നെ ഇന്ത്യയിലെ ആരാധകർക് ഈ വാർത്ത ഏറെ സന്തോഷം നൽകും.
എൽ ക്ലാസ്സിക്കോ, മാഡ്രിഡ് ഡെർബി അടക്കമുള്ള പ്രധാന മത്സരങ്ങൾ ഇനി ആരാധകർക്കു സ്വീകരണമുറിയിൽ ഇരുന്നു കാണാം.നേരത്തെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണവും സോണി ഏറ്റെടുത്തിരുന്നു.
Tags:
LALIGA
