നൈജീരിയൻ ദേശീയ ഫുട്ബോൾ ടീം താരം സ്റ്റീഫൻ എസെ ഇനി ജംഷഡ്പൂരിൽ.26കാരൻ മാത്രമായ താരത്തെ വലിയ വേതനം ഉള്ള കരാറിലാണ് ജംഷദ്പൂർ സ്വന്തമാക്കിയിരിക്കുന്നത്.
നൈജീരിയ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ സ്റ്റീഫൻ കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ ഭൂരിഭാഗം മത്സരങ്ങളിലും ടീമിനായി കളിച്ചിരുന്നു. നൈജീരിയ ആഫ്രിക്കൻ നേഷൺസ് കപ്പിൽ റണ്ണേഴ്സ് അപ്പായിരുന്നു.
ബൾഗേറിയൻ ക്ലബായ ലോകോമോട്ടീവിലൊക്കെ കളിച്ചിട്ടുള്ള സ്റ്റീഫൻ അവസാനമായി കസാക്കിസ്ഥാൻ ക്ലബ്ബായ എഫ്സി ടോബോവിൽ കളിച്ചാണ് ഇന്ത്യയിൽ പന്തുതട്ടാൻ ഒരുങ്ങുന്നത്.
Tags:
Transfer

