ബാഴ്സയുടെ രണ്ട് താരങ്ങൾ ടീം വിട്ടു


വിദാലിനെ സ്വന്തമാക്കി ഇൻ്റർ
ബാഴ്സലോണയുടെ ചിലിയൻ താരം അർട്ടൂറോ വിദാൽ ഇൻ്റർ മിലാനിൽ. ഏകദേശം ഒരു ദശലക്ഷം യൂറോക്കാണ് താരം സാൻ സിറോയിൽ എത്തുന്നത്.

ട്രാൻസ്ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി താരം നാളെ തന്നെ മിലാനിൽ എത്തും.33കാരനായ താരം ടീം വിട്ട് പോകുമെന്ന് ഏകദേശം ഉറപ്പായിരുന്നു.

ബാഴ്സക്കായികഴിഞ്ഞ സീസണിൽ ആകെ 8 ഗോളും 2 അസിസ്റ്റും നേടാനേ താരത്തിനായുള്ളൂ.അത് നേടിയതാകട്ടെ ലാലിഗയിൽ മാത്രം.ബയേൺ മ്യൂണിക്കിൽ നിന്ന് 2018ൽ ബാഴ്സയിൽ എത്തിയ താരം 2 സീസണുകളിലായി ആകെ നേടിയത് 11 ഗോളുകൾ മാത്രം.


.സെമഡോ ഇനി വോൾവ്സിൽ

ബാഴ്സലോണയുടെ റൈറ്റ് ബാക്ക് നെൽസൺ സെമഡോയെ വോൾവ്സ് സ്വന്തമാക്കി.പോർച്ചുഗീസ് താരങ്ങളെ സ്വന്തമാക്കുന്നതിൽ പ്രത്യേക ഭ്രമം കാണിക്കുന്ന വോൾവ്സിൻ്റെ പതിനൊന്നാമത്തെ പോർച്ചുഗീസ് താരമാണ് സെമഡോ.

26കാരനായ താരത്തെ സ്വന്തമാക്കാൻ വോൾവ്സ് ഏകദേശം 40 ദശലക്ഷം യൂറോ ചിലവിട്ടെന്നാണ് റിപ്പോർട്ടുകൾ.5 വർഷത്തെ കരാറിലാണ് താരം മൊളിന്യൂക്സിലേക്കെത്തുന്നത്.താരത്തിന്റെ മെഡിക്കൽ അടുത്ത ആഴ്ച ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ബാഴ്സലോണയ്ക്കായി 124 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 2 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block