ആസ്റ്റൺ വില്ലയുമായി പുതിയ കരാറിൽ എത്തി ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലിഷ്. രണ്ടാം ഡിവിഷനിൽ കിടന്ന വില്ലയെ ഇക്കഴിഞ്ഞ സീസണിൽ തിരിച്ചു പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചത് ഗ്രീലിഷ് ആണ്.2025 വരെയുള്ള കരാറിലാണ് 25കാരനായ താരം ഒപ്പിട്ടത്. മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള വമ്പൻ ക്ലബ്ബുകൾ ഗ്രീലിഷിനായി രംഗത്തുണ്ടായിരുന്നു.ആറാം വയസ്സ് മുതൽ വില്ലയിലുള്ള താരം ഇക്കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്.ഇക്കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും അധികം ഫൗൾചെയ്യപ്പെട്ടതും ഈ അറ്റാക്കിങ്ങ് മിഡ്ഫീൽഡറാണ്.
Tags:
Transfer
