വോൾവ്സുമായി കരാർ നീട്ടി പരിശീലകൻ നൂനോ എസ്പരിറ്റോ സാൻ്റോസ്. മൂന്ന് വർഷത്തെ കരാറിലാണ് പോർച്ചുഗീസ് പരിശീലകൻ ഒപ്പിട്ടത്.
കഴിഞ്ഞ രണ്ടു മൂന്ന് സീസണുകളിലായി വോൾവ്സ് നടത്തിയ മികച്ച പ്രകടനങ്ങളിൽ ഈ പഴയ പോർട്ടോ താരം സുപ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്.2017ൽ പരിശീലകസ്ഥാനം ഏറ്റെടുത്ത സാൻ്റോസ് ക്ലബ്ബിനെ രണ്ടാം ഡിവിഷനിൽ നിന്ന് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിച്ചു.
പ്രീമിയർ ലീഗിലെ വമ്പന്മാരെ വിറപ്പിച്ചിട്ടുള്ള വോൾവ്സ് കഴിഞ്ഞ രണ്ടു സീസണുകളിൽ യുറോപ്പ ലീഗിലും കളിച്ചു. കഴിഞ്ഞ യുറോപ്പ ലീഗ് സീസണിൽ ക്വാർട്ടറിൽ എത്തുകയും ചെയ്തു. ട്രാൻസ്ഫർ വിപണിയിലും കാര്യമായ ഇടപെടലുകൾ നടത്താൻ വോൾവ്സിനായിട്ടുണ്ട്.
Tags:
Premier League
