ക്ലബ്ബ് ഫ്രണ്ട്‌ലി മാച്ചിൽ ബാഴ്സലോണക്ക് വീണ്ടും വിജയം


ഫ്രണ്ട്‌ലി മാച്ചിൽ ബാഴ്സലോണ ജിറോണയെ 3-1 ന് തോൽപിച്ചു
മികച്ച മത്സരമാണ് ബർസലോണ താരങ്ങൾ പുറത്തെടുത്തത്.ഇന്ന് നടന്ന മത്സരത്തിലും ലൂയിസ് സുവാരസിനെ ഉൾപ്പെടുത്തിയില്ല.

കട്ടിന്യോയും ഗ്രീസ്മാനും ആദ്യ ഇലവനിൽ ഇടം നേടി കളിയുടെ ഇരുപത്തിനാലാം മിനിറ്റിൽ ക്യൂടിന്യോ ഗോൾ നേടി.മെസ്സിയുടെ പാസ് ട്രിൻകാവോക്ക്‌ അവിടെനിന്നും ഗോളിയെ മറികടന്ന പാസ് ക്യൂടിന്യോയുടെ കാലുകളിൽ കുടിന്യോ നിഷ്പ്രയാസം പന്ത് വലയിലാക്കി.പിന്നീട് 44ആം മിനിറ്റിൽ ക്യൂട്ടിന്യോ നൽകിയ പന്ത് മെസ്സി ബോക്‌സിനുവെളിയിൽ നിന്ന് തൊടുത്ത ഷോട്ട് വലത്തേ ബാറിൽ തട്ടി പോസ്റ്റിൽ കയറിയ അതി മോഹരമായ ഗോൾ.

സെക്കൻഡ് ഹാഫ് തുടക്കത്തിൽ തന്നെ സ്സൈസിലൂടെ ജിറോണ മറുപടി നൽകി.51ആം മിനിറ്റിൽ ബായ്‌സക്ക്‌ വേണ്ടി മെസ്സി വീണ്ടും വല കുലുക്കി.

ഷോട്ട് ഓൺ ടാർഗെറ്റിൽ 10 ഷോട്ട് ബാഴ്സലോണ അടിച്ചപ്പോൾ 2എണ്ണം മാത്രമാണ് ജിറോണ  താരങ്ങൾ ഷൂട്ടിയത്.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block