വമ്പൻ ട്രാൻസ്ഫറുകൾ നടത്തി ട്രാൻസ്ഫർ മാർക്കറ്റിൽ കോലിളക്കം സൃഷ്ടിച്ച ചെൽസിക്ക് വമ്പൻ തിരിച്ചടി.
പുതിയ സൈനിങ്ങുകളായ ഹക്കീം സിയെച്ചിനും ബെൻ ചിൽവെല്ലും പ്രീമിയർ ലീഗിൻ്റെ തുടക്കത്തിൽ ടീമിനൊപ്പമുണ്ടാവില്ല.ഇരുവരും രണ്ടാഴ്ചത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് ചെൽസി മെഡിക്കൽ ടീം പറയുന്നത് .
സിയെച്ചിന് ബ്രൈട്ടനെതിരായ മത്സരത്തിൽ പരിക്കേറ്റപ്പോൾ ചിൽവെല്ലിന് ലെസ്റ്ററിലായിരുന്നപ്പോൾ കിട്ടിയ പരിക്കാണ് തിരിച്ചടിയായത്.തിങ്കളാഴ്ച ബ്രൈട്ടനെതിരെ തങ്ങളുടെ പ്രീമിയർ ലീഗ് സീസൺ തുടങ്ങാനിരിക്കുന്ന ചെൽസിക്ക് ഇത് വമ്പൻ തിരിച്ചടിയായി.
Tags:
Premier League
