എഡിൻ സെക്കോ യുവൻ്റസിൽ


റോമ താരം എഡിൻ സെക്കോയെ സ്വന്തമാക്കി യുവൻ്റസ്. ബാഴ്‌സ താരം ലൂയി സുവാരസിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെയാണ് യുവെ ബോസ്നിയൻ താരത്തെ സ്വന്തമാക്കിയത്.

34കാരനായ താരത്തിന്റെ മെഡിക്കൽ അധികം വൈകാതെ ഉണ്ടാവുമെന്നാണ് ടൂറിനിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ട്രാൻസ്ഫർ തുകയോ മറ്റു വിശദാംശങ്ങളോ ഇരു ക്ലബ്ബുകളും പുറത്ത് വിട്ടിട്ടില്ല.ഇക്കഴിഞ്ഞ സീസണിൽ താരം റോമയ്ക്കായി 19 ഗോളുകളും 7 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block