റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്ക് സെർജിയോ റെഗുലിയണെ സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു റയൽ താരം കൂടെ ടോട്ടനത്തിലേക്ക്.
മുൻ സ്പർസ് താരം ഗാരത് ബെയ്ലിനെ ഒരു വർഷത്തേക്ക് ലോണടിസ്ഥാനത്തിലാണ് മൗറീന്യോയും സംഘവും സ്വന്തമാക്കിയത്.13.5 മില്യണാകും ലോൺ തുകയെന്നാണ് റിപ്പോർട്ടുകൾ?
താരത്തിന്റെ പകുതി ശമ്പളം റയൽ നൽകും.ട്രാൻസ്ഫർ പൂർത്തിയാക്കാനായി ബെയ്ൽ നാളെ ലണ്ടനിലെത്തും.
റയൽ മാഡ്രിഡിനായി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ബെയ്ൽ 105 ഗോളുകളും 69 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.റയലിനൊപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 2 ലാലിഗയും അടക്കം 14 കിരീടനേട്ടങ്ങളിൽ താരം പങ്കാളിയായിട്ടുണ്ട്.
Tags:
Transfer
