മുൻ ലിയോൺ സെന്റർ ബാക്ക് ബക്കറി കോണെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്


ഫ്രഞ്ച് ലീഗ് വണ്ണിൽ കളിച്ചിട്ടുള്ള ബർകീനോ ഫാസോ ദേശീയ താരം ബക്കറി കോണെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് റിപ്പോർട്ടുകൾ. അവസാനമായി റഷ്യൻ ടോപ് ഡിവിഷൻ ക്ലബ്ബായ എഫ്സി ആർസെനാൽ ടുലെയുടെ താരമായിരുന്നു കോണെ.


ഫ്രഞ്ച് ലീഗ് വണ്ണിൽ മാത്രം 117 മത്സരങ്ങളുടെ പരിചയ സമ്പന്നതയുള്ള 

താരമാണ് ഈ 32 കാരൻ.ഫ്രഞ്ച് ലീഗ് വൺ ക്ലബ്ബായ ലിയോണിനു വേണ്ടി അഞ്ചു വര്ഷത്തോളം ബൂട്ട് കെട്ടിയ താരം അവർക്കായി 8 യുവേഫാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും 18 യൂറോപ്പ ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ജന്മനാട്ടിലെ ക്ലബ്ബായ എറ്റോയിലെ ഫിലാന്റെയിലൂടെ വളർന്ന് വന്ന താരം അതേ ക്ലബ്ബിലൂടെ തന്നെയായിരുന്നു പ്രൊഫഷണൽ കരിയർ ആരംഭിച്ചത്.തുടർന്ന് ഫ്രഞ്ച് ക്ലബ്ബുകളായ ഇഎ ഗുയിമ്ഗാമ്,ലിയോൺ,സ്ട്രാസ്ബെർഗ്, സ്പാനിഷ് ക്ലബ്ബായ മാലാഗ സി എഫ്, തുർക്കി ക്ലബ്ബായ അങ്കറഗുക്കുവിനയും കളിച്ചു. മലാഗക്കായി ലാലിഗയിൽ 7 മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്.ക്ലബ്ബ് ഫുട്ബോളിൽ 316 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 14 ഗോളുകളും 3 അസിസ്റ്റുമാണ് നേടിയിട്ടുള്ളത്. ദേശീയ ടീമിനായി 81 മത്സരങ്ങളിൽ കുപ്പായമണിഞ്ഞിട്ടുള്ള താരം ആഫ്രിക്കൻ നേഷൻസ് കപ്പിൽ ടീമിനെ നിരവധി തവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

 

Post a Comment

Previous Post Next Post

ലാലിഗ

Right Click Block