ജർമൻ കാവലാൾ ടെർ സ്റ്റേഗെനുമായുള്ള കരാർ നീട്ടാൻ ബാഴ്സലോണ. പുതിയ കരാർ പ്രകാരം അടുത്ത 5 വർഷത്തേക്ക് സ്റ്റെഗെൻ ബാഴ്സയിൽ കാണും. പുതിയ കരാറിലേക്കുള്ള പ്രതിഫലവുംമറ്റു കാര്യങ്ങളും ടെർ സ്റ്റെഗെന്റെ ഏജന്റുമായി കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ബാഴ്സ ചർച്ച ചെയ്തിരുന്നു.
ബാഴ്സയുടെ വിശ്വസ്ത കാവൽ ഭടനായ ജർമൻ താരത്തിന്, പരിക്ക് മൂലം ഈ സീസണിൽ കളിച്ചു തുടങ്ങാൻ കഴിഞ്ഞിട്ടില്ല. താരത്തിന്റെ തിരിച്ചുവരവ് നവംബർ പകുതിയോടെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1 Comments
പൊളി
ReplyDelete