മെസ്സിയുടെ ബാർസ വിടാനുള്ള മോഹങ്ങൾക്ക് തിരിച്ചടി


ബാർസിലോണ വിട്ടുപോകാനുള്ള മെസ്സിയുടെ മോഹങ്ങൾക്ക് തിരിച്ചടിയായി ലാലിഗ പ്രസ്താവന. നിലവിലെ കരാർ അവസാനിച്ചിട്ടില്ലെന്നും അതിന് മുമ്പ് മെസ്സിയെ മറ്റൊരു ക്ലബ്ബിലേക്ക് പോവുകയാണെങ്കിൽ വാങ്ങുന്ന ക്ലബ്‌ റിലീസ് ക്ലോസ് തുകയായ 700 മില്യൺ യൂറോ നൽകണമെന്ന് ലാലിഗ ബോർഡ്‌ ഔദ്യോഗിക പ്രസ്താവന ഇറക്കി.

ഒരു മോശം സീസണിലൂടെയാണ് ബാർസ കടന്നുപോയത്.ചാമ്പ്യൻസ് ലീഗിലെ വലിയ തോൽവിക്ക് ശേഷമാണ് 20 വർഷത്തെ ബാർസ ബന്ധം അവസാനിപ്പിച്ച് മെസ്സി ക്ലബ്‌ വിടുന്നു എന്ന് അറിയിച്ചത്.
നാളെ പുതിയ കോച്ചിന് കീഴിൽ പരിശീലനത്തിറങ്ങുന്ന ടീമിൽ താൻ ഉണ്ടാകില്ലെന്നും മെസ്സി അറിയിച്ചിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയാണ് മെസ്സിയെ സ്വതമാക്കാൻ വേണ്ടി മുൻനിരയിലുള്ളത്. ലയണൽ മെസ്സി മറ്റു ക്ലബ്ബുകളിലേക് പോകാനുള്ള സാധ്യതകളെ പൂർണമായും തള്ളി കളയുന്നതാണ് ലാലിഗ ബോർഡിൻറെ ഈ പ്രസ്താവന.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block