ഫ്രണ്ട്‌ലി മാച്ചിൽ ബാഴ്സലോണക്ക് ജയം


ഇന്നലെ നടന്ന ഫ്രണ്ട്‌ലി മാച്ചിൽ ബാഴ്സലോണ 3 -1 ന്‌ ജിംനാസ്റ്റിക്കിനെ തോൽപിച്ചു
കളിയുടെ ആദ്യ ഇലവനിൽ സുവാരസ് ഇടം പിടിച്ചില്ല ലോണിൽ തിരിച്ചുവന്ന കുട്ടിന്യോ സബ് ആയി രണ്ടാം പകുതിയിൽ കളിച്ചു.
 കളിയുടെ 5ആം മിനിറ്റിൽ ഉസ്മാൻ ഡെമ്പലെ ഗോൾ നേടി
17ആം മിനിറ്റിൽ കോർണർ കിക്ക് ലഭിച്ച ബാഴ്സയ്ക്ക് പിക്യെയെ ബോക്സിൽ ഫൗൾ ചെയ്തതിനു റഫറി പെനാൽട്ടി ബാഴ്സയ്ക്ക് അനുകൂലമായി വിധിച്ചു ഗ്രീസ്മാൻ അത് ഗോൾ ആകി മാറ്റി.30ആം മിനിറ്റിൽ ജിംനാസ്റ്റിക്കിനു വേണ്ടി ബോണില്ല ഗോൾ നേടി.

കളിയുടെ രണ്ടാം പകുതിയിൽ 51ആം മിനിറ്റിൽ സമേദോ നൽകിയ ക്രോസ്സ് എതിർ താരത്തിന്റെ കയ്യിൽ തട്ടി വീണ്ടും ബാഴ്സലോണയ്ക്ക് പെനാൽറ്റി  ലഭിച്ചു കുട്ടിന്യോ അത് മനോഹരമായി വലയിൽ എത്തിച്ചു.

ഷോട്ട്  ഓൺ ടാർഗെറ്റിൽ ബാഴ്സലോണ 8എണ്ണം
ഉതിർത്തപ്പോൾ ജിംനാസ്റ്റിക്ക്‌ 1എണ്ണം മാത്രമാണ് അടിച്ചത്.
മെസ്സി മത്സരത്തിൽ കളിച്ചെങ്കിലും കാര്യമായ സംഭാവനകൾ ടീമിന് നൽകിയില്ല.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block