കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം പ്രശാന്ത് മോഹൻ ടീമിൽ തുടരും. ഒരു വർഷത്തെ പുതിയ കരാറിലാണ് പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സുമായി ഏർപ്പെട്ടിരിക്കുന്നത്.
23കാരനായ പ്രശാന്ത് കഴിഞ്ഞ 4 സീസണിലായി കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്. ടീമിനായി മൂപ്പത്തിയഞ്ചുമത്സരങ്ങളിൽ ബൂട്ട് അണിഞ്ഞ താരം ഒരു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
വിങ്ങിലൂടെയുള്ള ആക്രമണ ഫുട്ബോളിൽ വളരെ മികവ് പുലർത്തുന്ന താരത്തെ അടുത്ത സീസണിൽ ടീമിന് കൂടുതൽ ഗുണം ചെയ്യുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്കൂട്ടൽ.
കോഴിക്കോട് സ്വദേശിയായ താരത്തെ കൂടി ടീമിൽ നിലനിർത്തുന്നതോടെ പ്രാദേശിക താരങ്ങളെ വളർത്തി എടുക്കുന്നതിൽ ക്ലബ്ബ് തുടർന്നും പ്രതിജ്ഞാബദ്ധമാണെന്ന് ബ്ലാസ്റ്റേഴ്‌സ് കാണിച്ചുതന്നിരിക്കുകയാണ്.
