മൗറീനോയ്ക്ക് മറുപടി നൽകി ബ്രൂണോ ഫെർണാണ്ട


പെനാൽറ്റി നന്നായി അടിക്കുക മാത്രമേ ബ്രൂണോ ചെയ്യുന്നുള്ളൂ എന്ന മൗറീനോയുടെ വിമർശനത്തിന്  മറുപടി നൽകി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ്.

താൻ ഒരു നല്ല പെനാൽറ്റി എടുക്കുന്നയയാളാണെന്നും അതിൽ കൂടുതലൊന്നും തനിക്കില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.അത് ഞാൻ പോസിറ്റീവ് ആയി എടുക്കുന്നു.ഞാൻ  നന്നായി പെനാൽറ്റി എടുക്കുന്നുണ്ടെന്ന്  അദ്ദേഹം പറഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

താൻ മാഞ്ചസ്റ്ററിൽ എത്തിയ ശേഷം ഒരു പെനാൽറ്റി പോലും നഷ്ടപ്പെടുത്തിയിട്ടില്ല.അത് തുടർന്നും പരാജയപ്പെടില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

 പെനാള്‍ട്ടി ഉള്‍പ്പെടാതെ തന്നെ
ഡി ബ്രുയിന്‍ കഴിഞ്ഞാല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സംഭാവന ചെയ്ത മിഡ്ഫീൽഡർ  താന്‍ ആണ് ബ്രൂണോ  കൂട്ടി ചേർത്തു.

ജനുവരിയിൽ യുണൈറ്റഡിൽ എത്തിയ ബ്രൂണോ 12 ഗോളുകൾ നേടിയിട്ടുണ്ട്.അതിൽ എട്ടെണ്ണവും പെനാൽറ്റിയിൽ നിന്നായിരുന്നു.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block