പ്രീമിയർ ലീഗിൽ ചെൽസിക്ക് വിജയം


ട്രാൻസ്ഫർ മാർക്കറ്റിൽ കോളിളക്കം സൃഷ്ടിച്ച മാറ്റങ്ങൾക് ശേഷം ആദ്യ മത്സരത്തിന് ഇറങ്ങിയ ചെൽസിക്ക് വിജയം.ബ്രിങ്ട്ടൻ മൈതാനമായ ഫാൽമർ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു മത്സരം. ടിമോ വെർണർ, കായ് ഹാവേർട്സ് തുടങ്ങിയവരുടെ പ്രീമിയർ ലീഗ് അരങ്ങേറ്റ മത്സരം കൂടി ആയിരുന്നു ഇത്.

പുതിയ സീസണിൽ ആദ്യമായി കളിക്കാൻ ഇറങ്ങിയ ചെൽസിക്ക് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം കൈവരിച്ചു.ബ്രിങ്ട്ടൻ എതിരായ മത്സരത്തിൽ  മികച്ച കളിയാണ് ചെൽസി പുറത്തെടുത്തത്.

24ആം മിനിറ്റിൽ പന്തുമായി ബ്രിങ്ട്ടൻ ബോക്‌സിനുള്ളിൽ കടന്ന വെർണറെ ഗോൾകീപ്പർ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി അനുവദിച്ചു ജോർഗിഞ്ഞോ അത് ഗോൾ ആക്കി മാറ്റി.
സെക്കന്റ് ഹാഫിന്റെ 54ആം മിനിറ്റിൽ ട്രോസാർഡിലൂടെ ബ്രിങ്ട്ടൻ മറുപടി നൽകി പിന്നീട് ചെൽസിയുടെ ജെയിംസ് 56ആം മിനിറ്റിൽ തന്നെ തിരിച്ചടിച്ചു.56ആം മിനിറ്റിൽ സൗമ യിലൂടെ ചെൽസി വീണ്ടും ഗോൾ നേടി.
ഷോട്ട് ഓൺ ടാർഗെറ്റിൽ ചെൽസി 5എണ്ണം അടിച്ചപ്പോൾ ബ്രിങ്ട്ടൺ 3എണ്ണത്തിൽ ഒതുങ്ങി.

Post a Comment

Previous Post Next Post

ലാലിഗ

Right Click Block