മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കൊളെസാണ് താൻ ജീവിതത്തിൽ നേരിട്ട ഏറ്റവും കടുപ്പമേറിയ എതിരാളി എന്ന് റയൽ മാഡ്രിഡ് മാനേജർ സിനദിൻ സിദാൻ. ധാരാളം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സിദാൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളയാണ് കരുതപ്പെടുന്നത്. മാനേജർ ആയ ശേഷം റയലിനൊപ്പവും അദ്ദേഹം ധാരാളം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
ഞാൻ നേരിട്ട ഏറ്റവും കടുപ്പമേറിയ എതിരാളി പോൾ സ്കൊളെസ് ആണ് എന്നതിൽ ഒരു സംശയവുമില്ല. സ്കൊളെസ് ഒരു 'കംപ്ലീറ്റ് ഫുട്ബോളറാണ്.
സ്കൊളെസ് നിങ്ങളുടെ അടുത്തുണ്ടെങ്കിൽ നിങ്ങൾക്ക് ബോൾ തൊടാൻ തന്നെ സാധിച്ചെന്നു വരില്ല. സ്വതസിദ്ധമായ കളിശൈലിയിലൂടെ സ്കൊളെസ് കളിയെ കൂടുതൽ മനോഹരമാക്കുന്നു. സ്കൊളെസിന്റെ കൂടെ കളിക്കാൻ കഴിയാത്തതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്.
- സിനദിൻ സിദാൻ.
Tags:
Gossips
