തുടക്കത്തിലെ അടിതെറ്റി മാഞ്ചസ്റ്റർ യുണൈറ്റഡ്.ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ 1-3നാണ് ഒലെയും പിള്ളേരും റോയ് ഹോഡ്സൻ്റെ പാലസ് നിരയോട് തോൽവി വഴങ്ങിയത്.സ്വന്തം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിലാണ് ചെകുത്താൻപടയ്ക്ക് നാണം കെടേണ്ടി വന്നത്.
-
ട്രാൻസ്ഫർ വിപണിയിലെ ടീമിന്റെ മെല്ലെപ്പോക്കിന് കിട്ടിയ തക്കതായ അടിയാണ് ഈ മത്സരം.മത്സരംത്തിൽ ഉടനീളം പന്ത് കൈവശം വെച്ചെങ്കിലും ബാക്ക് പാസും സൈഡ് പാസുമായി കളി കണ്ടവരെ ഉറക്കാൻ മാത്രമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനായുള്ളൂ.ആൻഡ്രൂ ടൗൺസെൻ്റിലൂടെ ഗോളടി തുടങ്ങിയ പാലസ് ചെകുത്താൻപടയെ നാമാവശേഷമാക്കി
ഇരട്ട ഗോൾ നേടിയ വിൽഫ്രഡ് സാഹയാണ് മികച്ച കളിയിലൂടെ യുണൈറ്റഡിനെ തോൽവിയിലേക്ക് തള്ളി വിട്ടത്.പോഗ്ബയ്ക്ക് പകരക്കാരനായി ഇറങ്ങിയ ചെകുത്താൻമാരുടെ ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏക സൈനിംഗ് ഡോണി വാൻ ഡി ബീക്കാണ് യുണൈറ്റഡിൻ്റെ ആശ്വാസഗോൾ നേടിയത്.72ആം മിനിറ്റിൽ ഡി ഗിയ സേവ് ചെയ്ത പെനാൽറ്റി റീടേക്ക് എടുത്ത് സാഹ സ്കോർ ചെയ്തതും യുണൈറ്റഡിന് വൻ തിരിച്ചടിയായി.
സ്കോർഷീറ്റ്
യുണൈറ്റഡ് 1
D.വാൻ ഡി ബീക്ക് 80'
ക്രിസ്റ്റൽ പാലസ് 3
A.ടൗൺസെൻ്റ് 7'
W.സാഹ 74',85'
Tags:
Premier League
